തിരുഹൃദയ ജപമാല
മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ.
മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കമേ.
മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടീപ്പിക്കമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകണമെ.
മിശിഹായുടെ കഷ്ടാനുഭവമെ! എന്നെ ധൈര്യപ്പെടുത്തമേ.
നല്ല ഈശോ! എന്‍റെ അപേക്ഷ കേള്‍ക്കമേ.
അങ്ങേ തിരുമുറീവുകളുടെ ഇടയില്‍ എന്നെ മറച്ചു കൊള്ളണമേ.
അങ്ങില്‍ നിന്നു പിരിഞ്ഞുപൊകുവാന്‍ എന്നെ അനുവദിക്കരുതേ.
ദുഷ്ടശത്രുവില്‍ നിന്ന്, എന്നെ കാത്തുകൊള്ളമേ.
എന്‍റെ മരണനേരത്തില്‍, എന്നെ അങ്ങേ പക്കലേക്ക് വിളിക്കേണമേ.
അങെ പരിശുദ്ധന്മാരോടുകൂടെ, നിത്യമായി അങേ സ്തുതിക്കുന്നതിന്, അങെ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ! എന്‍റെ ഹൃദയം അങ്ങേ ദിവ്യ ഹൃദയത്തിന് ഒത്തതാക്കണമേ.
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ
അങ്ങ് എന്‍റെ സ്നേഹമായിരിക്കമേ (10 പ്രാവശ്യം)
മറിയത്തിന്‍റെ മാധുര്യമുള്ള വിമലഹൃദയമേ! എന്‍റെ രക്ഷ യായിരിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ - എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിന് ഒത്തതാക്കമേ.
5 ദശകങ്ങള്‍ക്ക് ശേഷം
ഇശോയുടെ മാധുര്യമുള്ള തിരുഹൃദയമേ - ഞങ്ങളുടെമേല്‍ അലിവുണ്ടാ യിരിക്കമേ. അമലോത്ഭവമറിയത്തിന്‍റെ കറയില്ലാത്ത വിമലഹൃദയമേ - ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ. തിരുഹൃദയത്തിന്‍റെ നാഥേ - ഞങ്ങള്‍ക്ക്‍ വേണ്ടി അപേക്ഷിക്കണമേ. ഈശോയുടെ തിരുഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ. മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ - മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കമേ (3)
© 2009 Dubai MC | Site Feed | www.dubaimc10.blogspot.com
Design by Anish P.L. | Send Me Your Feed Back By
Anish Puthussery
SAINT MARY'S CHURCH DUBAI MALAYALEE COMMUNITY
www.dubaimc10.blogspot.com
!doctype>